spot_imgspot_img

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്ക്കും പാടില്ലെന്ന് നിർദ്ദേശം

Date:

കോഴിക്കോട്: വീണ്ടും കറുപ്പിന് വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്ക്കിനും വിലക്കേർപ്പെടുത്തി. ക്കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളജിലെ പരിപാടിയിലാണ് കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളെജ് ആധികൃതർ നിർദേശം നൽകിയിരിക്കുന്നത്.

വാക്കാൽ നിർദേശം നൽകിയത് കോളെജ് പ്രിൻസിപ്പലാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കോളജിന് സമീപം കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കുകിയിരിക്കുന്നത്. കോളജിന് അകത്തേക്ക് ഐഡി കാര്‍ഡ് ഉള്ളവരെ മാത്രമാണ് കയറ്റി വിടുന്നത്. എന്നാൽ പൊലീസ് കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഉന്നത പൊലീസ് വ്യത്തങ്ങൾ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാല് കെഎസ്‌യു, യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇലക്ഷൻ വകുപ്പിന്റെ കേന്ദ്രീകൃത കോൾ സെന്റർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം...

സിവിൽ സർവീസ് പരീക്ഷ 25 ന്

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസ്...

നെഹ്‌റുവിന്റെ 61 -മത് ചരമവാർഷികാചരണം: വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

തിരുവനന്തപുരം : ജവാഹർലാൽ നെഹ്റുവിന്റെ 61 -മത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി പുതുക്കുറിച്ചി...

സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം: സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ...
Telegram
WhatsApp