തിരുവനന്തപുരം: ഇനി മുതൽ സർക്കാർ ജീവനക്കാർ സ്വന്തമായി യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സർക്കാർ നിർദേശം. യൂട്യൂബ് ചാനൽ വഴി വരുമാനമുണ്ടാകുമെന്നും അത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും ഉത്തരവിൽ പറയുന്നു. യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി ഒരു അഗ്നിരക്ഷാ സേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്.
ഇന്റര്‍നെറ്റിലോ, സോഷ്യല്‍ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാൻ സാധിക്കും. എന്നാൽ, യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വ്യക്തികള്‍ സബ്സ്ക്രൈബ് ചെയ്യുന്ന പക്ഷം അതിൽനിന്നു സാമ്പത്തിക നേട്ടമുണ്ടാകും. അത് 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ്.
നിലവിലെ ചട്ട പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് അനുമതി നല്കാന് കഴിയില്ലെന്നാണ് ഫെബ്രുവരി 3ന് പുറത്തിറങ്ങിയ ഉത്തരവ് വിശദമാക്കുന്നത്.