തിരുവനന്തപുരം: ശ്രീകാര്യം കലമ്പള്ളിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയെ പോലീസ് പിടികൂടി. വെഞ്ചാ വോട് പുല്ലുവിള വീട്ടിൽ സുനിൽ എന്നു വിളിക്കുന്ന കണ്ണൻ (27) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 11 നാണ് സംഭവം നടന്നത്. ഇയാളും മുക്കിൽ കട സ്വദേശി അബി (34) ചേർന്ന് പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഒന്നാം പ്രതിയായ അബിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അയാൾ റിമാൻഡിലാണ്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കണ്ണനെ ശ്രീകാര്യം എസ്.ഐ മാരായ ബിനോദ് കുമാർ, പ്രശാന്ത്, സി.പി.ഒ മാരായ ബിജുകുമാർ, വിനീത്, ബിനു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.