spot_imgspot_img

വിഴിഞ്ഞം പുല്ലൂർക്കോണം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

Date:

തിരുവനന്തപുരം : വിഴിഞ്ഞം പുല്ലൂർക്കോണം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് നിലവിളക്ക് മോഷണം ചെയ്ത കേസ്സിലെ പ്രതിയെ പോലീസ് പിടികൂടി. വിഴിഞ്ഞം, മുലയം മുക്ക് വീട്, ഹൗസ് നമ്പർ 509 – ൽ ഹംസ ( 27 )യെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാൾ ക്ഷേത്രത്തിൽ കയറി നിലവിളക്ക് മോഷ്ടിച്ചെടുത്തത്. ക്ഷേത്രത്തിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ വിഴിഞ്ഞം ടൗൺഷിപ്പ് ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. വിഴിഞ്ഞ് എസ്. എച്ച്. ഒ പ്രജീഷ് ശശിയുടെ നേതൃത്വതിൽ എസ്, ഐ അജിത് കുമാർ, എസ്.സി.പി.ഒമാരായ ഷിനു ജോൺ, ഷൈൻ രാജ് എന്നിവരടങ്ങങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിലിടം നേടി മലയാളി താരം മുഹമ്മദ്‌ ഇനാന്‍

തിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി...

ഓക്‌സിജന്‍ ലെവല്‍ അപകടകരമാം വിധം താഴ്ന്ന നിലയില്‍; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച് ഓക്‌സിജന്‍ ലെവല്‍ അപകടകരം...

എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബി.ജെ.പിയിൽ ചേർന്നു.എസ്എഫ്‌ഐ...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു....
Telegram
WhatsApp