spot_imgspot_img

യുവാവിനെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച കേസ്സിൽ 2 പേർ പിടിയിൽ

Date:

തിരുവനന്തപുരം: യുവാവിനെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച കേസ്സിൽ 2 പേരെ പോലീസ് പിടികൂടി. അതിയന്നൂർ,കണ്ണറവിള നെല്ലിമൂട്, പ്ലാവറത്തല പുത്തൻ വീട്ടിൽ ചിക്കു (28), അയിരൂപ്പാറ, ചന്തവിള, കാട്ടായിക്കോണം, വിപഞ്ചികയിൽ അനന്തു വിജയ് (28) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.

ജനുവരി 1 വെളുപ്പിന് 3 മണിയോടെയാണ് സംഭവം നടന്നത്. അമ്പലത്തിൻകര പഞ്ചായത്ത് കിണറിന് സമീപം വെച്ച് പ്രതികൾ അമ്പലത്തിൻകര സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയും കൊണ്ട് ആക്രമിക്കുകയായിരുന്നു.

ന്യൂ ഇയർ ആഘോഷത്തിനിടയിൽ നടന്ന തർക്കമാണ് ആക്രമണത്തിന് കാരണം. ഈ കേസ്സിലെ പ്രതിയായ ചിക്കുവിന് തുമ്പ പോലീസ് സ്റ്റേഷനിലും, അനന്തുവിന് കഴക്കൂട്ടം സ്റ്റേഷനിലും മുൻപ് കേസ്സുകളുണ്ട്. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്സ്, എസ്.ഐമാരായ മിഥുൻ, ശരത്ത്, സി.പി.ഒമാരായ പ്രഭിൻ, വിജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp