spot_imgspot_img

ഭർത്താവിനെയും ഭർതൃമാതാവിനെയും കൊന്ന് ഫ്രിജിൽ സൂക്ഷിച്ച യുവതി അറസ്റ്റിൽ

Date:

ഗുവാഹത്തി: ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി ഫ്രിജിൽ സൂക്ഷിച്ച യുവതി പിടിയിൽ. കാമുകനൊപ്പം പോകാൻ വേണ്ടിയാണ് ഇരുവരെയും കൊലപെടുത്തിയ ശേഷം മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജിൽ സൂക്ഷിച്ചത്. അസമിൽ ഗുവാഹത്തിക്കു സമീപമാണു സംഭവം നടന്നത്. കാമുകന്റെ സഹായത്തോടെയാണ് യുവതി കൃത്യം നടത്തിയത്. വന്ദന കലിറ്റ എന്ന യുവതിയാണ് പിടിയിലായത്.

രണ്ടുപേരുടെയും മൃതദേഹം കഷണങ്ങളായി വെട്ടിനുറുക്കിയ ശേഷം വീട്ടിലെ ഫ്രിഡ്ജില്‍ ശരീരഭാഗങ്ങള്‍സൂക്ഷിച്ചു. പിന്നീട്, കാമുകന്‍ ഇവ പ്ലാസ്റ്റിക് ബാഗിലാക്കി അയല്‍സംസ്ഥാനമായ മേഘാലയയിലെത്തിച്ചു. അവിടെ ചിറാപുഞ്ചിയിലേക്ക് കൊണ്ടുപോയി കുഴിച്ചിടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്‌.

ഇവരുടെ വിവാഹേതര ബന്ധമാണ്, ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി. ഏഴു മാസം മുൻപു നടന്ന കൊലപാതകം, തിങ്കളാഴ്ചയാണു പുറത്തറിഞ്ഞത്.

വന്ദനയുടെ ഭർത്താവ് അമർജ്യോതി ഡേ, ഭതൃ മാതാവ് ശങ്കരി ഡേ എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ വന്ദന തന്നെയാണ് അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിനും തെളിവു നശിപ്പിക്കാനും വന്ദനയെ സഹായിച്ച അരൂപ് ദേക്ക, ധൻജിത് ദേക്ക എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 17നായിരുന്നു സംഭവം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസ്

ആലപ്പുഴ: യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. സഹോദരിയെയും അമ്മയെയും...

കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി 30 പുതിയ ക്യാമറകൾ സ്ഥാപിച്ചു

മലപ്പുറം: കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ കടുവയെ പിടിക്കാൻ വനം...

അലുമിനി അസോസിയേഷൻ 26 ന്

കുളത്തൂർ: കുടുംബ സംഗമവും കലാ വിരുന്നും മെയ് 26ന്. ആറ്റിൻകുഴി ഗവ.എ...

ഹോട്ടലുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോരക്കടകൾ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ...
Telegram
WhatsApp