spot_imgspot_img

ഭിന്നശേഷി ദേശീയ കലാമേള സമ്മോഹന്റെ ഭാഗമായി നാളെ വൈകുന്നേരം 4ന് വിളംബര ജാഥ നടക്കും

Date:

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി 25, 26 തീയതികളില്‍ നടക്കുന്ന സമ്മോഹന്‍ ദേശീയ ഭിന്നശേഷി കലാമേളയുടെ ഭാഗമായി നാളെ (വെള്ളി) വൈകുന്നേരം 4ന് നടക്കുന്ന വിളംബര ജാഥ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, കൗണ്‍സിലര്‍ ഡി.ബിനു, ശാന്തിഗിരി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ പങ്കെടുക്കും.

കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിന് മുന്‍വശം നിന്നാരംഭിക്കുന്ന യാത്ര ഡിഫറന്റ് ആര്‍ട് സെന്ററില്‍ സമാപിക്കും. വിളംബര ഘോഷയാത്രയില്‍ ഓള്‍ ഇന്ത്യാ ആമ്പ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നുള്ള അമ്പതോളം അംഗങ്ങള്‍, ഉത്തരേന്ത്യന്‍ ഭിന്നശേഷി കലാകാരന്മാര്‍, വിവിധ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, എന്നിവര്‍ അകമ്പടി സേവിക്കും. കലാമേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ പങ്കെടുക്കും. മറ്റുള്ള സംഘങ്ങള്‍ ഇന്നും നാളെയുമായി എത്തും.

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പത്തോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്. മേളയില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും.

മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികള്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. കൂടാതെ ഭിന്നശേഷി മേഖലയില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭരായ വ്യക്തികളുടെ കലാപ്രകടനങ്ങളും അരങ്ങേറും. കലാപ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങള്‍, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്ലസ്ട ഫലം ഇന്ന് വൈകിട്ട് 3 ന്

തിരുവനന്തപുരം: മാർ ച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻ ഡറി/ വൊക്കേഷണൽ...

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം മംഗലപുരത്തിന് സമീപം തോന്നയ്ക്കലിൽ യുവാവ്  വീടിനകത്ത് കയറി...

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...
Telegram
WhatsApp