ഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിൽ നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. കൂടാതെ പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവുമെന്നാണ് സൂചന. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി രണ്ടായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ കോൺഗ്രസിന്റെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് തുടക്കമാവുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പതിനയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. വോട്ടവകാശം ഉള്ളത് 1338 പേർക്കാണ്.