തിരുവനന്തപുരം : കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ നിരന്തരമായ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെയും അനാസ്ഥക്കെതിരെയും എം എസ് എഫ് ടെക്‌ഫെഡ് കെ ടി യു മാർച്ച് സംഘടിപ്പിച്ചു. ഒന്നര വർഷത്തോളമായി അനധികൃതമായി തുടരുന്ന സിൻഡിക്കേറ്റ് അംഗങ്ങളെ ഉടൻ പുറത്താക്കുക , മാരത്തോൺ സപ്പ്ളിമെന്ററി എക്സാമിനേഷൻ നടപ്പിലാക്കുക, കോഴ്സ് പൂർത്തീകരിച്ച് വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് എത്രയും പെട്ടന്ന് വിതരണം ചെയ്യുക, എക്സാം ഫീ വർദ്ധനവ് പുനഃപരിശോദിക്കുക,റീവാല്യൂയേഷൻ റിസൾട്ടുകൾ സപ്പ്ളിമെന്ററി രെജിസ്ട്രേഷന് മുൻപ് തന്നെ പബ്ലിഷ് ചെയ്യുക തുടങ്ങി വിദ്യാർത്ഥി ആവശ്യങ്ങുന്നയിച്ചാണ് ടെക്‌ഫെഡ് മാർച്ച് സംഘടിപ്പിച്ചത് .
മാർച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. ടെക്‌ഫെഡ് ചെയർമാൻ ജലീൽ കാടമ്പുഴ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നക്കൽ ജമാൽ മുഖ്യാതിഥിയായി. എം എസ് എഫ് സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
ടെക്‌ഫെഡ് സംസ്ഥാന ജനറൽ കൺവീനർ എ വി നബീൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന, ഷമീർ എടയൂർ , എം എസ് എഫ് ജില്ല പ്രസിഡന്റ് നൗഫൽ കുളപ്പട, ഷാൻ ബീമാപ്പള്ളി, ഫറാസ് മാറ്റപ്പള്ളി, ഫുആദ് തേറമ്പത് ,അസ്‌ലം, ഉസ്മാൻ ,അഫ്താബ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഭാരവഹികൾ വൈസ് ചാൻസിലർ ഡോ സിസ തോമസുമായി ചർച്ച നടത്തി . ഉന്നയിച്ച ആവശ്യങ്ങൾക്കെല്ലാം ഉടൻ പരിഹാരം കാണുമെന്ന് വി സി രേഖാമൂലം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.