തിരുവനന്തപുരം : തൈക്കാട് സർക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ ബെന്നറ്റ് സൈലത്തിന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നൽകുന്ന ഫെല്ലോഷിപ്പ് (എഫ് ഐ എ പി) ലഭിച്ചു. കുട്ടികളുടെ ആരോഗ്യത്തിന് വേണ്ടിയുള്ള സമഗ്ര സംഭാവനകൾക്ക് നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡാണിത്.
ഫെബ്രുവരി 20 ന് ഗുജറാത്തിലെ ഗാന്ധി നഗറിൽ നടന്ന ശിശുരോഗ വിദഗ്ധരുടെ അന്തർദേശീയ കോൺഫറൻസിൽ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ദേശീയ പ്രസിഡന്റ് ഡോക്ടർ ഉപേന്ദ്ര കിഞ്ച വഡേക്കർ അവാർഡ് നൽകി.