spot_imgspot_img

സുരേഷ് ഗോപിക്കെതിരെ ആലുവ പൊലീസിൽ പരാതി

Date:

ആലുവ: നടൻ സുരേഷ് ഗോപിക്കെതിരെ ആലുവ പൊലീസിൽ പരാതി. അവിശ്വാസികൾക്കെതിരായ പരാമർശത്തിലാണ് പരാതി. നടനെതിരെ പരാതി നൽകിയത് ആലപ്പുഴ സ്വദേശിയായ സുഭാഷ് എം തീക്കാടനാണ്. ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിച്ചുവെന്നും അവിശ്വാസികൾക്കെതിരായ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് ആലുവ മണപ്പുറത്തു വച്ചു നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ഈ പരാമർശം സമൂഹമാധ്യമങ്ങളിലും പൊതു സമൂഹത്തിലുമടക്കം വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ തന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം മംഗലപുരത്തിന് സമീപം തോന്നയ്ക്കലിൽ യുവാവ്  വീടിനകത്ത് കയറി...

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...
Telegram
WhatsApp