spot_imgspot_imgspot_img

സമ്മോഹന്‍ കലാമേളയ്ക്ക് ഇരട്ടിമധുരവുമായി മിറാക്കിള്‍ ഓണ്‍ വീല്‍സിന്റെ വേറിട്ട നൃത്തക്കാഴ്ച

Date:

തിരുവനന്തപുരം: ചക്രക്കസേരയിലെ ജീവിതം പ്രതീക്ഷകളുടെ അവസാനമല്ലെന്ന് തെളിയിച്ച ഉശിരന്‍ പ്രകടനവുമായി ബാംഗ്ലൂരിലെ മിറാക്കില്‍ ഓണ്‍ വീല്‍സ് സമ്മോഹന്‍ ഉദ്ഘാടന വേദിയെ പ്രകമ്പനം കൊള്ളിച്ചു. ചക്രക്കസേരയില്‍ ഇരുന്നുകൊണ്ട് നര്‍ത്തകര്‍ നടത്തിയ ചടുല നൃത്തം സദസ്സ് കണ്ണിമവെട്ടാതെ കണ്ടിരുന്നു. വീല്‍ചെയറുകള്‍ മറിച്ചിട്ടും അതിനുമുകളില്‍ കയറി നിന്നും പരിമിതിയോട് പടവെട്ടുന്ന വ്യത്യസ്ത നൃത്തക്കാഴ്ചയാണ് കാണികള്‍ക്ക് സമ്മാനിച്ചത്.

കാണികളെ എഴുന്നേറ്റ് നിന്ന് കൈയടിക്കാന്‍ പ്രേരിപ്പിച്ച അപൂര്‍വ നിമിഷങ്ങളും കൊണ്ട് സമ്പന്നമായിരുന്നു വീല്‍ ചെയര്‍ ഡാന്‍സ്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി നടക്കുന്ന ദ്വിദിന കലാമേളയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് മിറാക്കിള്‍ ഓണ്‍ വീല്‍സിന്റെ അപൂര്‍വ പ്രകടനം നടന്നത്. അംഗപരിമിതരും ശ്രവണ സംസാര പരിമിതരുമാണ് സംഘത്തിലുണ്ടായിരുന്നത്. കലാമേളയ്ക്ക് ഏറ്റവും ഉചിതമായ തുടക്കമായിരുന്നുവെന്ന് കാണികള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp