spot_imgspot_img

ഇന്ധനസെസിന്റെ പേരിൽ നടക്കുന്ന സമരം ആസൂത്രിതം; മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: ഇന്ധനസെസ് വർധിപ്പിച്ചതിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇതിന്‍റെ പേരിൽ നടക്കുന്ന സമരം ആസൂത്രിതമാണ് , ഓടുന്ന വണ്ടിക്കുമുന്നിൽ ചാടി അപകടമുണ്ടാക്കാനുള്ള ശ്രമം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സെസിൽ മിതമായ വർധനവാണ് സംസ്ഥാനം വരുത്തിയത്. എന്നാൽ 13 തവണയാണ് കേന്ദ്രം പെട്രോളിയം ഉത്പന്നങ്ങളുടെ സെസും നികുതിയും വർധിപ്പിച്ചത്. ഇപ്പോൾ പ്രതിഷേധമായി എത്തിയവരെ ഒന്നും അന്ന് കണ്ടില്ലല്ലോ, ബിജെപി കേന്ദ്ര‌ത്തിൽ അവർ ഭരിക്കുന്നതുകൊണ്ട് സ്വഭാവികമായും പ്രതിഷേധം നടത്തിയില്ല, എന്നാൽ യുഡിഎഫും കേരളത്തിൽ‌ കേന്ദ്രം കാണിക്കുന്ന നിലപാടിൽ പ്രതിഷേധമുയർത്തിയിട്ടില്ല. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...
Telegram
WhatsApp