spot_imgspot_img

ആറ്റുകാൽ പൊങ്കാല: ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

Date:

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി-ആറ്റുകാൽ ബണ്ട് റോഡ്, അട്ടക്കുളങ്ങര-മണക്കാട്-മാർക്കറ്റ് റോഡ്, അട്ടക്കുളങ്ങര -വലിയപള്ളി റോഡ്, കമലേശ്വരം-വലിയപള്ളി റോഡ്, കൊഞ്ചിറവിള-ആറ്റുകാൽ റോഡ്, ഐരാണിമുട്ടം റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും വാഹനപാർക്കിങ് അനുവദിക്കില്ല. ഗതാഗതതടസ്സമോ സുരക്ഷാപ്രശ്‌നങ്ങളോ ഉണ്ടാക്കി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഒരു മുന്നറിയിപ്പും കൂടാതെ നീക്കംചെയ്ത് നിയമനടപടി സ്വീകരിക്കും.

ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലേക്കു വരുന്ന വിളക്കുകെട്ടുകൾ കിള്ളിപ്പാലം-ബണ്ട് റോഡ് വഴി ക്ഷേത്രത്തിലേക്കു പ്രവേശിക്കണം. ക്ഷേത്രത്തിലേക്കു വരുന്ന ചെറിയ വാഹനങ്ങൾ മണക്കാട് മാർക്കറ്റ് റോഡ് വഴി ക്ഷേത്രത്തിലേക്കും തിരിച്ച് മേടമുക്ക്, മണക്കാട് വലിയപള്ളി, മണക്കാട് കിഴക്കേക്കോട്ട വഴിയും പോകണം. ക്ഷേത്രത്തിലേക്കു വരുന്ന വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും ഫാർമസി കോളേജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണ്. ഫോൺ നമ്പരുകൾ :-9497930055, 9497987002,9497990005

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാർക്കും നാലംഗ സംഘത്തിന്റെ മർദ്ദനം

കണ്ണൂർ: സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാർക്കും നാലംഗ സംഘത്തിന്റെ മർദ്ദനം. സംഭവത്തിൽ...

പള്ളിപ്പുറത്തെ വഴിയടൽ,​ മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഇന്ന് സ്ഥലം സന്ദർശിക്കും

കണിയാപുരം: റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാതയിൽ പള്ളിപ്പുറത്ത് അണ്ടർകോണ ഭാഗത്തേക്കുള്ള പ്രധാന...

യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസ്

ആലപ്പുഴ: യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. സഹോദരിയെയും അമ്മയെയും...

കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി 30 പുതിയ ക്യാമറകൾ സ്ഥാപിച്ചു

മലപ്പുറം: കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ കടുവയെ പിടിക്കാൻ വനം...
Telegram
WhatsApp