spot_imgspot_imgspot_img

ആർട്ടിസ്റ്റ് റെജി സെബാസ്റ്റ്യൻ അന്തരിച്ചു

Date:

കോതമംഗലം: മലയാള മനോരമ പബ്ലിക്കേഷനിലെ സീനിയർ ഇലസ്റ്റ്റേറ്റർ റെജി സെബാസ്റ്റ്യൻ (48) അന്തരിച്ചു. 2013 ൽ എംഎംപി പ്രവേശിച്ചു. അതിനു മുൻപ് ബാലമംഗളത്തിൽ ആർട്ടിസ്റ്റായിരുന്നു.മനോരമ ആഴ്ചപ്പതിപ്പിലെ ആർട്ടിസ്റ് സജീവ് സെബാസ്റ്റ്യൻ സഹോദരനാണ്.

മികച്ച കാരിക്കേച്ചറുകളിലൂടെ ശ്രദ്ധേയനായി. കളികുടുക്ക, മാജിക്ക്പോട്ട്, ബാലരമ തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങൾക്ക് വർണ്ണപകിട്ട് നൽകിയ പ്രതിഭയായിരുന്നു റെജി. ലുട്ടാപ്പി, മായാവി തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ വരച്ചിട്ടുണ്ട്. ബാലരമ അമർചിത്രകഥകളുടെ പല ലക്കങ്ങൾക്കും മികവേകാൻ റെജിക്കു കഴിഞ്ഞു. സംസ്കാരം ഇന്ന് 3.30 ന് കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp