കൊച്ചി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധന. 50 രൂപയാണ് ഗാർഹിക സിലിണ്ടറിന് വർധിച്ചത്. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി. പഴയ വില 1060 രൂപയായിരുന്നു.
കൂടാതെ വാണിജ്യ സിലിണ്ടറിന്റെയും വില വർധിപ്പിച്ചു. വർധിപ്പിച്ചത് 351 രൂപയാണ്. 1773 രൂപയായിരുന്ന നേരത്തെ ഇപ്പോൾ 2124 രൂപ നൽകണം. ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.