
തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി കേന്ദ്രം അടിച്ചേൽപ്പിച്ച ഭീമമായ പാചകവാതക വിലവർധനവിൽ പ്രതിക്ഷേധിച്ച് നാഷണൽ വിമൺസ് ലീഗിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജി പി ഒ ഓഫീസിനു മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു.
ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രത്തിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ എല്ലാജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് ധർണ ഉൽഘാടനം ചെയ്തു പ്രസംഗിച്ച ഐ എൻ എൽ ജില്ലാ പ്രസിഡന്റ് എം ബഷറുള്ള ആഹ്വാനം ചെയ്തു. നാഷണൽ വിമൺസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നജുമുന്നിസ അധ്യക്ഷതവഹിച്ചു. ഐ എൻ എൽ സംസ്ഥാന വൈസ് പ്രസിഡന്റ് ALM കാസിം, വിമൺസ് ലീഗ് ജില്ലാ സെക്രട്ടറി വി എസ് സുമ,ഹിതായത്ത് ബീമാപ്പള്ളി, ഷക്കീല, സീനത്ത്, ഷീജ, കലാം ബീമാപള്ളി, ആമിന, ബീമാക്കണ്ണ്, പീരുമ്മ തുടങ്ങിയവർ സംസാരിച്ചു


