spot_imgspot_img

സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം. സംസ്ഥാനത്ത് പകൽചൂട് ക്രമാതീതമായി കൂടിവരുന്ന സാഹചര്യത്തിലാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചത്.

ഇന്ന് മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർ‌പ്പെടുത്തിയിരിക്കുന്നത്. ജോലി സമയത്തിൽ ക്രമീകരണം ഏർപ്പെടുത്താന്‍ തീരുമാനമായത് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ്. രാവിലെ 7 മുതൽ വൈകീട്ട് 7 മണി വരെയുള്ള സമയത്ത് 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. എന്നാൽ സമുദ്രനിരപ്പിൽ നിന്ന് 3000 അടി കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളേയും ഈ ഉത്തരവിന്‍റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp