News Week
Magazine PRO

Company

Share This Post
spot_imgspot_img

കോഴിക്കോട്ടെ ആശുപത്രികളിൽ നാളെ ഡോക്‌ടർമാരുടെ സമരം

Date:

കോഴിക്കോട്: കോഴിക്കോട്ടെ ആശുപത്രികളിൽ നാളെ ഡോക്‌ടർമാരുടെ സമരം. ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിലാണ് സമരം. രാവിടെ 6 മുതൽ വൈകീട്ട് 6 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ അത്യാഹിത വിഭാഗം സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഐ.എം.എ അറിയിച്ചു. സംഭവത്തിൽ ഇന്നലെ 6 പേർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാണ് ഐ.എം.എയുടെ ആവശ്യം. ഇന്നലെ മർദ്ദനമേറ്റത് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗവ വിദഗ്ധനായ പി. കെ അശോകനാണ്. സിടി സ്കാന്‍ റിപ്പോർട്ട് ലഭിക്കാന്‍ വൈകി എന്നാരോപിച്ചായിരുന്നു മർദ്ദനം.

രോഗിയുടെ കൂട്ടിരിപ്പുകാർ ആശുപത്രി കൗണ്ടറിന്‍റെ ചില്ലും ചെടി ചട്ടികളും തകർത്തു. സംഭവത്തിൽ ബന്ധുക്കളെ അടക്കം 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....

ജ്യോതിസ് സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം, ആ​റ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ...

ഉഷ്‌ണതരംഗ സാധ്യത; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത...

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...
Telegram
WhatsApp
12:40:28