കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കവേ കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലീനികരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ആരോഗ്യമുള്ളവരിൽ പോലും ഗുരുതരമായി ബാധിക്കുന്ന സ്ഥിതിയാണ് നിലവിൽ.
അതേസമയം കേർപ്പറേഷന്‍റെ മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആളിക്കത്തുന്ന തീ നിയന്ത്രണ വിധേയമായെങ്കിലും മാലിന്യക്കൂമ്പാരത്തിൽ നിന്ന് പുക ഉയരുന്ന സാഹചര്യമാണ് ഇപ്പോഴും. കൊച്ചി കടന്ന് ആലപ്പുഴയിലെ ആലൂരിലേക്കും പുക പടർന്നു.