spot_imgspot_img

സ്ത്രീ ജീവനക്കാരോടുള്ള പ്രതികാര നടപടികളും ഹിംസാത്മകസ്ഥലം മാറ്റങ്ങളും പിൻവലിക്കാൻ ആവശ്യപ്പെട്ട് എസ് ബി ഐ കേരള സർക്കിൾ ജീവനക്കാർ

Date:

spot_img

തിരുവനന്തപുരം: സാർവ്വദേശീയ വനിതാദിനാചാരണത്തിൽ എസ് ബി ഐ കേരള സർക്കിൾ ഉന്നതാധികാരികളുടെ സ്ത്രീദ്രോഹ നടപടികൾക്കെതിരെ പ്രതികരിക്കുകയാണ് ജീവനക്കാർ. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിരിക്കുന്നത്. വ്യവസ്ഥാപിതമായി നോട്ടീസ് നൽകി നടത്തിയ പണിമുടക്കിൽ പങ്കെടുത്തുവെന്ന കാരണത്താലാണ് ഈ എസ്ബി ഇ എ അംഗങ്ങളെ തെരഞ്ഞുപിടിച്ച് ദൂരത്തേയ്ക്കു സ്ഥലം മാറ്റിയതെന്നാണ് ഭാരവാഹികൾ പറയുന്നത്.

ഓരോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും ഈ രണ്ടു പേർ, പ്രത്യേക തസ്തികകളിലുള്ളവർ, കൂടുതലായി സ്ത്രീ ജീവനക്കാർ, ഭാരവാഹികളിൽ ചിലർ എന്നീവിധം തെരഞ്ഞെടുത്ത് ഫെബ്രുവരി മാസം സ്ഥലം മാറ്റം നടത്താൻ വല്ല പോളിസിയുണ്ടോ ബാങ്കിന്? സർവ്വവ്യവസ്ഥകളുടേയും നഗ്നമായ ലംഘനങ്ങളാണ് മാനേജ്മെൻ്റ് അധികാരികൾ നടത്തുന്നതെന്നും അവർ പറയുന്നു.

ഇത് തന്നെയാണ് MPSF-ലും നടന്നതെന്നും ബാങ്ക് തലത്തിലോ സർക്കിൾ തലത്തിലോ പോളിസി ഫ്രെയിം ചെയ്യാത്ത വിഷയമെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു. ഒപ്പിടാത്ത, മാറിക്കൊണ്ടേയിരിക്കുന്ന തിട്ടൂരങ്ങളാൽ നടത്തുവാൻ തത്രപ്പെടുന്ന വിൽപന – വിപണന തന്ത്രം. ഇത് പ്രതികാര നടപടി തന്നെ ഏഴു മുതിർന്ന സ്ത്രീ ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റിയ സർക്കിൾ അധികാരികളുടെ നടപടി അനീതിയും അന്യായവും അധാർമ്മികവുമാണ്. ഈ ഉത്തരവുകൾ പിൻവലിക്കണം.

പണിമുടക്കിൽ പങ്കെടുത്താൽ ജീവനക്കാരെ സ്ഥലം മാറ്റുവാനുള്ള വകുപ്പ് ഒരു മാനേജ്മെൻറിനും ആരും കൽപ്പിച്ചു കൊടുത്തിട്ടില്ലെന്നും സർക്കിൾ അധികാരികളുടെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കണമെന്നും ഇവർ പറയുന്നു. ഇതേ തുടർന്ന് വനിതാദിനമായ ഇന്ന് എസ് ബി ഇ എ അംഗങ്ങൾ ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ സ്ത്രീ സഖാക്കൾ പ്രതിഷേധ ജ്വാല ഉയർത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp