കൊച്ചി: ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. മാത്രമല്ല ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശമന്ത്രി എം ബി രാജേഷിനൊപ്പം ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എന്നാൽ തീ പൂര്‍ണമായി അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ല. തീ അണച്ചാലും വീണ്ടു തീ പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോൾ തീ അണയ്ക്കുന്നതിനാണ് മുൻഗണനയെന്നും നഗരത്തിലെ മാലിന്യ നീക്കം പുനസ്ഥാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 40 ലോഡ് മാലിന്യം നീക്കി. ആറടി താഴ്ചയിൽ തീ ഉണ്ടായിരുന്നു.കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചതെന്നും മന്ത്രി വിശദീകരിച്ചു