spot_imgspot_img

സ്വപ്നയുടെ ആരോപണങ്ങൾ പച്ചക്കള്ളം; വിജേഷ് പിള്ള

Date:

spot_img

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് വിജേഷ് പിള്ള. കേസ് ഒത്തുത്തീർപ്പാക്കാൻ താൻ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നാണ് സ്വപ്‌നയുടെ വാദം. എന്നാൽ ഈ വാദത്തെ അദ്ദേഹം പൂർണ്ണമായി എതിർത്തു. സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത് വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണെന്ന് വിജേഷ് പിള്ള പ്രതികരിച്ചു.

സ്വപ്നയുമായി രഹസ്യ ചർച്ച നടത്തിയിട്ടില്ലെന്നും ഹോട്ടലിൽ പരസ്യമായിട്ടാണ് കണ്ടതെന്നും വിജേഷ് പറഞ്ഞു. മാത്രമല്ല സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂവെന്നും വിജേഷ് പിള്ള കൂട്ടിച്ചേർത്തു. ഇന്നലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് സ്വപ്നയുടെ ആരോപണത്തെത്തുടർന്ന് വിളിച്ചതായും അദ്ദേഹം പറഞ്ഞു.

“അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. എല്ലാം പച്ചക്കള്ളമാണ്. ഒരു വെബ് സീരിസുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അവരുമായി കൂടിക്കാഴ്ച നടത്തിയത്. പ്രാഥമികമായി ഓക്കെ എന്നു പറഞ്ഞതിനാലാണ് നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. ഹോട്ടലിന്‍റെ റസ്റ്ററന്‍റിൽ ഇരുന്നായിരുന്നു ചർച്ച. പരസ്യമായി ഒരു പൊതുസ്ഥലത്ത് ഇരുന്ന് പറഞ്ഞതിന് എങ്ങനെ മറുപടി നൽകണമെന്ന് അറിയില്ല. ഞാനവരെ ഭീഷണിപ്പെടുത്തിയെന്നും രാഷ്ട്രീയ പാർട്ടി ബന്ധവുമായാണ് താൻ സമീപച്ചിതെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും പറഞ്ഞല്ലോ. അവരുടെ കൈയിൽ തെളിവുണ്ടെങ്കിൽ കാണിക്കട്ടെ. ഒടിടിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ താല്പര്യമുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ അവരെ കാണാൻ പോയത്. ഇല്ലെങ്കിൽ അതിന്‍റെ ആവശ്യമില്ലല്ലോ.-വിജോഷ് പറഞ്ഞു.

കണ്ടന്‍റ് ചെയ്യുന്നതിനു താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. അതിൽ നിന്ന് അവർക്ക് എങ്ങനെ വരുമാനം ലഭിക്കുമെന്നുള്ള കാര്യങ്ങളാണ് സംസാരിച്ചത്. ആക്കാര്യങ്ങൾ വേറൊരു രീതിയിൽ വളച്ചൊടിക്കുന്നുണ്ടോ എന്നു ഞാൻ ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ഒടിടിയിലെ വരുമാനമെന്നത് അവരുടെ കണ്ടന്‍റ് എങ്ങനെയാണോ അതുപോലെയായിരിക്കും. അവരെങ്ങനെയാണ് മാനിപുലേറ്റ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. എം വി ഗോവിന്ദനെപോലുള്ളവരെ പത്രത്തിലും ടിവിയിലുമൊക്കെ കണ്ടുള്ള പരിചയമെ ളള്ളൂ. അദ്ദേഹത്തിന് എന്നെയോ എനിക്ക് അദ്ദേഹത്തേയോ പരിചയമില്ല”.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp