spot_imgspot_img

സംസ്ഥാനത്ത് എച്ച1എന്‍1 കേസുകളിൽ വർധനവ്

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച1എന്‍1 കേസുകളിൽ വർധനവെന്ന് റിപ്പോർട്ട്‌. 6 പുതിയ കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകൾ സ്ഥിരീകരിച്ചത് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ്.

ആലപ്പുഴയിൽ 2 കേസുകളുണ്ട്. ഇതു കൂടാതെ സംസ്ഥാനത്ത് വിവിധ തരം വൈറൽ പനികൾ വർധിക്കുകയാണ്. മലപ്പുറത്ത് 3 കോളറ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടൊപ്പം സംസ്ഥാനത്ത് ഡെങ്കി പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിരീകരിച്ച 10 ഡെങ്കിപ്പനി കേസുകളിൽ 4 എണ്ണം എറണാകുളത്ത് നിന്നാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനിക്കായി ചികിത്സ നേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, എച്ച്3 എൻ2 വൈറസിന്‍റെ വ്യാപനത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗം സ്ഥിതി വിലയിരുത്തി. സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കാനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കേന്ദ്രം നിർദേശിച്ചു. ഈ മാസം അവസാനത്തോടെ രോഗബാധ കുറയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ...

വഖഫ് ബില്ല്; സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്....

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ...
Telegram
WhatsApp