spot_imgspot_img

സ്വപ്നയുടെ ആരോപണങ്ങൾ തള്ളി എം. എ യൂസഫലി

Date:

ദുബായ്: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി വ്യവസായി എം. എ യൂസഫലി രംഗത്തെത്തി. ഇത്തരത്തിലുള്ള പല ആരോപണങ്ങളും പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുമ്പോൾ കേൾക്കേണ്ടി വരും. എന്നാൽ അതു കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെങ്കിലുമൊക്കെ ഓരോന്ന് പറയുന്നതു കൊണ്ടൊന്നും യാതൊരു കുഴപ്പവുമില്ല. അതുപോലെ സോഷ്യൽ മീഡിയയിൽ കുറ്റം പറയുന്നതിനെയും വ്യക്തിഹത്യ നടത്തുന്നതിനെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ നിയമപരമായി നേരിടണമെങ്കിൽ അതു ലീഗൽ വിഭാഗം നോക്കി ക്കൊള്ളുമെന്നും യൂസഫലി പറഞ്ഞു. ലൈഫ് മിഷൻ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യാനായി യൂസഫലിയെ വിളിപ്പിച്ചു എന്ന വാർത്ത രാവിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനെക്കുറിച്ചു ചോദിച്ചപ്പോൾ, അതു റിപ്പോർട്ട് ചെയ്തവരോട് തന്നെ ചോദിക്കണം എന്നായിരുന്നു യൂസഫലിയുടെ മറുപടി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ജീവനക്കാരന്...

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം...
Telegram
WhatsApp