spot_imgspot_img

പതിനൊന്ന്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് നാൽപത് വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും

Date:

spot_img

തിരുവനന്തപുരം: പതിനൊന്ന്കാരനെ മൃഗീയമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി ചിറയിൻകീഴ്, അക്കോട്ട് വിള, ചരുവിള പുത്തൻ വീട്ടിൽ മധു എന്ന ബാലൻ (48) നെ നാൽപ്പത് വർഷം കഠിന തടവിനും അറുപതിനായിരം രൂപ പിഴയ്ക്കും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നുണ്ട്. നിഷ്ക്കളങ്കമായ കുട്ടിയെ ഹീനമായ പീഡനം നടത്തിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്.

2020ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണ്ടൂർ സ്കൂളിനടുത്തുള്ള ഒരു റബ്ബർ തോട്ടത്തിൽ കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ട് പോയി രണ്ട് തവണ പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിക്ക് ഭക്ഷണവും മുട്ടായിയും വാങ്ങി നൽകി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്.പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വീട്ടുകാരോടൊന്നും പീഡന വിവരം പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞ് തുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്.കുട്ടിയെ പല മുതിർന്നവരും വന്ന് വിളിച്ച് കൊണ്ട് പോകുന്നതും വീട്ടുകാർക്ക് സംശയമുണ്ടാക്കി. തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്.തുടർന്ന് ചിറയിൻകീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യ മൊഴിയിൽ മദ്യവും മയക്കു മരുന്നും ഭക്ഷണവും നൽക്കി പലരും പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകി.

ഇതിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾ കൂടി പൊലീസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.കുട്ടി അമിതമായി ഭക്ഷണം കഴിക്കുന്നത് മുതലാക്കിയാണ് പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ചത്. മറ്റ് കേസുകളും വിചാരണയിലാണ്.സംഭവത്തിന് ശേഷം കുട്ടിയും കുടുംബവും താമസം മാറിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.പ്രോസിക്യൂഷൻ പതിനാറ് സാക്ഷികളേയും പത്തൊമ്പത് രേഖകളും ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽക്കണം. ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി.ബി. മുകേഷാണ് കേസ് അന്വെഷിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെ എസ് ആർ ടി സിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ് : മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന...

എ ഡി എം നവീൻ ബാബുവിന്റെ മരണം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണം സി ബി...

നാട്ടിക ലോറി അപകടത്തിൽ കർശന നടപടികൾ സ്വീകരിക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: നാട്ടികയിൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ്...

ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം; സ്‌മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി

ഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷിക ആഘോഷങ്ങൾക്ക് തുടക്കമായി. വാർഷികത്തിന്റെ സ്മാരക...
Telegram
WhatsApp