spot_imgspot_img

സംസ്ഥാനതല അന്താരാഷ്ട്ര വനദിനാചരണം നാളെ തിരുവനന്തപുരത്ത് : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനതല അന്താരാഷ്ട്ര വന ദിനാചരണംനാളെ (21-ന് ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍)നിയമിക്കപ്പെടുന്ന 500 വനാശ്രിത പട്ടിക വര്‍ഗ്ഗവിഭാഗക്കാര്‍ക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. പട്ടികവര്‍ഗ്ഗ വിഭാഗത്തിനെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് അവരുടെ പ്രതേ്യക നിയമത്തിനായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചത്.

കാടറിയുന്ന അവരെത്തന്നെ കാടിന്റെ കാവല്‍ ഏല്‍പിക്കുക എന്നതിലൂടെ അവരുടെ പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് വനസംരക്ഷണത്തില്‍ നേരിട്ടു പങ്കാളികളാക്കാന്‍ കഴിയും. രാജ്യത്ത് തന്നെ അപൂര്‍വ്വമായ ഒരു നടപടിയാണിത്. പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ,പിന്നാക്ക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കുള്ള ഉപഹാരം പട്ടിക ജാതി/വര്‍ഗ്ഗ,പിന്നാക്ക ക്ഷേമം, ദേവസ്വം,പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി കെ.രാധാകൃഷ്ണന്‍ വിതരണം ചെയ്യും.
വനങ്ങളുടെ സംരക്ഷണം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വനമിത്ര അവാര്‍ഡ്, കാവുകളുടെ സംരക്ഷണത്തിനുള്ള ധനസഹായം, വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന പദ്ധതി എന്നിങ്ങനെ ഒട്ടേറെ പദ്ധതികള്‍ കേരളത്തില്‍ വനം വകുപ്പ് നടപ്പാക്കി വരുന്നു.

തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് കാവുകളുടെ സംരക്ഷണത്തിനുള്ള ധനസഹായ വിതരണം ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും.ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ഉപഹാര വിതരണം വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. പങ്കാളിത്ത വനപരിപാലന പദ്ധതി ഈ വര്‍ഷം കാല്‍ നൂറ്റാണ്ട് തികയുകയാണ്. നിലവില്‍ കേരളത്തിലെ 71503 കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. വനസംരക്ഷണ സമിതികളുടെയും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇക്കോ ടൂറിസം, കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വനവിഭവ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഈ കുടുംബങ്ങള്‍ക്ക് ജീവനോപാധി നല്‍കുന്നതിനൊപ്പം വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അവരുടെ സേവനം പരോക്ഷമായി ലഭ്യമാവുകയും ചെയ്യുന്നു.

പങ്കാളിത്ത വന പരിപാലനം-25വര്‍ഷങ്ങള്‍ എന്നതിന്റെ മുദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍.അനില്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ അരണ്യം വനദിന പ്രത്യേക പതിപ്പ് തൊഴില്‍-പൊതുവിദ്യാഭ്യാസം വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പ്രകാശിപ്പിക്കും.

ശശി തരൂര്‍ എംപി മുഖ്യാതിഥിയാകും. മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്ത് എന്നിവര്‍ ആശംസയര്‍പ്പിക്കും.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ്, പിസിസിഎഫ്മാരായ പ്രകൃതി ശ്രീവാസ്തവ, ഡി.ജയപ്രസാദ്,നോയല്‍ തോമസ്,എപിസിസിഎഫ്മാരായ രാജേഷ് രവീന്ദ്രന്‍,പ്രമോദ് ജി.കൃഷ്ണന്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ വിനയ് ഗോയല്‍, കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ സംബന്ധിക്കും.
ഭരണ വിഭാഗം എപിസിസിഎഫ് ഡോ.പി.പുകഴേന്തി റിപ്പോര്‍ട്ട് അവതരണം നടത്തും. വനം വകുപ്പു മേധാവി ബെന്നിച്ചന്‍ തോമസ് സ്വാഗതവും സോഷ്യല്‍ ഫോറസ്ട്രി വിഭാഗം പിസിസിഎഫ് ഇ.പ്രദീപ്കുമാര്‍ കൃതജ്ഞതയുമര്‍പ്പിക്കും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസ്: മുഖ്യ പ്രതി കീഴടങ്ങി

തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി കീഴടങ്ങി....

സൗജന്യ ഭക്ഷണ,മരുന്ന് ബാങ്കുകൾ; രോ​ഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്ച് ആർ.സി.സി

തിരുവനന്തപുരം: രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ. സൗജന്യമായി...

തിരുവനന്തപുരം പാങ്ങപ്പാറ എഫ് എച്ച് സി കാൻ്റീനിലെ ഭക്ഷണത്തിൽ ജീവനുള്ള അട്ട: കാന്റീൻ പൂട്ടി

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറ ഫാമിലി ഹെൽത്ത് സെൻ്ററിലെ കാൻ്റീനിലെ ഭക്ഷണത്തിൽ ജീവനുള്ള...

തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി

തിരുവനന്തപുരം: തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി. ഭക്ഷ്യ -...
Telegram
WhatsApp