റാഞ്ചി: 4 ദിവസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് തൊഴിച്ചു കൊന്നുവെന്ന് ആരോപണം. ജാർഖണ്ഡിലാണ് സംഭവം. ഉറങ്ങി കിടന്ന കുഞ്ഞിനെ ബുട്ടുകൊണ്ട് തൊഴിക്കുകയായിരുന്നെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. 6 പൊലീസുകർക്കെതിരെ സംഭവത്തിൽ
കേസെടുത്തിട്ടുണ്ട്.
ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിൽ ഇന്നലെ രാവിലെ സംഭവം നടന്നത്. ഭൂഷൺ പൊലീസ് പാണ്ഡെ എന്ന പ്രതിയെ തെരഞ്ഞിറങ്ങിയതായിരുന്നു . ഇയാൾ കുട്ടിയുടെ മുത്തച്ഛനാണ്. വീട്ടിൽ പൊലീസ് സംഘം എത്തിയപ്പോൾ ഭൂഷൺ ഉൾപ്പെടെ മറ്റ് കുടുംബാംഗങ്ങൾ ഓടി രക്ഷപെടുകയായിരുന്നു. വീട്ടിൽ കുട്ടി കിടന്ന് ഉറങ്ങുകയായിരുന്നു. പൊലീസ് പരിശോധന കഴിഞ്ഞ് പോയതിനു ശേഷം ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കാണുന്നത്. പൊലീസ് കുട്ടിയെ തൊഴിച്ചു കൊന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
എന്നാൽ കുട്ടിയുടെ ശരീരത്തിൽ മുറിവുകളൊന്നുമില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കുഞ്ഞിന്‍റെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം പൊലീസിന്‍റെ ഭാഗത്തു നിന്നും വീഴ്ച്ച ഉണ്ടായിച്ചുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സഞ്ജയ് റാണ പറഞ്ഞു. സംഭവത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടതയാ ജാർഖണ്ഡ് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.