ഡൽഹി: മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ പരമാവധി ശിക്ഷയായ 2 വർഷം തടവ് കിട്ടിയതോടെ അയോഗ്യതാ ഭീഷണിയിലാണ് രാഹുൽ.മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്ക് നിർണ്ണായകമാകും.
രണ്ടു വര്‍ഷമോ അതിലധികമോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്‍റ് അംഗത്വം റദ്ദാവുമെന്ന കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം.
നിലവിൽ 30 ദിവസത്തെ ജാമ്യമാണ് ശിക്ഷ വിധിച്ച സൂറത്ത് കോടതി അനുവദിച്ചത്. മേൽകോടതി വിധി സ്റ്റേ ചെയ്തില്ലെങ്കിൽ ജന പ്രാതിനിധ്യ നിയമപ്രകാരം രാഹുൽ അയോഗ്യനാവുന്നതിനൊപ്പം പിന്നീട് 6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും ഉണ്ടാവും.