spot_imgspot_img

എൻഡിഎ സെക്രട്ടറിയേറ്റ് മാർച്ച് 27 ന്

Date:

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ ദേശീയ ജനാധിപത്യ സഖ്യം ഈ മാസം 27 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ അറിയിച്ചു.

ഇന്ധന നികുതി വർദ്ധനവും വിലക്കയറ്റവും ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങളിൽ നിന്നും പിണറായി സർക്കാർ പിൻമാറണമെന്ന് എൻഡിഎ നേതൃത്വം ആവശ്യപ്പെട്ടു. സ്വർണ്ണക്കള്ളക്കടത്തും ലൈഫ്മിഷൻ കോഴയും ബ്രഹ്മപുരം മാലിന്യനിർമ്മാർജ്ജനത്തിലെ തട്ടിപ്പും ഉൾപ്പെടെയുള്ള നിരവധി അഴിമതി കേസുകളിൽ മുങ്ങികുളിച്ചു നിൽക്കുന്ന പിണറായി സർക്കാരിനെതിരെയുള്ള താക്കീതായിരിക്കും സെക്രട്ടറിയേറ്റ് മാർച്ച്.

കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുകയും വികലമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാരിന്റെ നയം തിരുത്തണം. സ്ത്രീകൾക്കും ആദിവാസി-ദളിത് വിഭാഗങ്ങൾക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി...

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....
Telegram
WhatsApp