spot_imgspot_imgspot_img

പെരുമാതുറയിലും പരിസര പ്രദേശങ്ങളിലും പോലീസും എക്സൈസും സംയുക്ത പരിശോധന നടത്തി

Date:

പെരുമാതുറ : ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന പരാതികളെ തുടർന്ന് പെരുമാതുറയിലും പരിസര പ്രദേശങ്ങളിലും പോലീസും എക്സൈസും സംയുക്ത പരിശോധന നടത്തി.പെരുമാതുറ ബീച്ച്, ഒറ്റപന, ചേരമാൻതുരുത്ത്, പുതുക്കുറിച്ചി, കൊട്ടാരംതുരുത്ത് ഭാഗങ്ങളിൽ ഉച്ചയോടെ ആരംഭിച്ച പരിശോധന വൈകുന്നേരം 6 മണിവരെ നീണ്ടു.

ആറ്റിങ്ങൽ എക്സൈസ്സ് സർക്കിൾ ഇൻസ്പെക്ടറുടെയും കഠിനംകുളം പോലീസ് ഇൻസ്പെക്ടറുടെയും തിരുവനന്തപുരം എക്സ്സൈസ് ഐ.ബി ടീംമിൻ്റെയും സംയുക്ത നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.

ആറ്റിങ്ങൽ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എൽ ഷിബു, കഠിനംകുളം പോലീസ് സബ് ഇൻസ്‌പെക്ടർ ഷിജി, എക്സ്സൈസ് ഐ.ബി ഇൻസ്‌പെക്ടർ മധു, കഴക്കൂട്ടം എക്സ്സൈസ് ഇൻസ്‌പെക്ടർ സുധീഷ്കൃഷ്ണ ചിറയിൻകീഴ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഷാനവാസ്‌ കിളിമാനൂർ എക്സ്സൈസ് ഇൻസ്‌പെക്ടർ ദീപക് എന്നിവരും പോലീസിലെയും എക്സ്സൈസിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp