spot_imgspot_img

ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന വാർത്ത വാസ്തവ വിരുദ്ധം : ഡിഎംഒ

Date:

spot_img

തിരുവനന്തപുരം: ജലദൗർലഭ്യത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്. ജലദൗർലഭ്യം ശസ്ത്രക്രിയകളെ ബാധിച്ചിട്ടില്ല. മാർച്ച്‌ 29ന് 24 സർജറികളും രണ്ട് എൻഡോസ്കോപ്പിയും ഉൾപ്പെടെ 26 സർജറികളാണ് നടത്താൻ നിശ്ചയിച്ചിരുന്നത് .

ജല വിതരണത്തിൽ തടസ്സം ഉണ്ടാകുന്നതുമൂലം ശസ്ത്രക്രിയകൾ വൈകുവാൻ ഇടയുണ്ടെന്ന വിവരം ആശുപത്രി ജീവനക്കാർ രോഗികളുടെ കൂട്ടിരിപ്പുകാരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യ മാധ്യമങ്ങളിൽ വാർത്ത വന്നത്. കരുതൽ ജലശേഖരവും , ടാങ്കറുകളിൽ എത്തിച്ച ജലവും ഉപയോഗിച്ച് ആശുപത്രി പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടന്നുവെന്നും ഡിഎംഒ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...

കഴക്കൂട്ടം ഗവ എച്ച് എസ് എസിലെ സുരീലിവാണി റേഡിയോ ക്ലബ്ബിന് അംഗീകാരം

തിരുവനന്തപുരം: കണിയാപുരം ഉപജില്ലയിൽ റേഡിയോ ക്ലബുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ വച്ച് കഴക്കൂട്ടം...
Telegram
WhatsApp