spot_imgspot_img

കാപ്പാ കേസ് : കരുതൽ തടങ്കൽ ശുപാർശകളിൽ ഊർജിത നടപടികളുമായി ജില്ലാ ഭരണകൂടം

Date:

spot_img

തിരുവനന്തപുരം: ഗൗരവ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പാ കേസ് പ്രകാരമുള്ള പോലീസിന്റെ കരുതൽ തടങ്കൽ ശുപാർശകളിൽ നടപടികൾ ഊർജ്ജിതമാക്കി ജില്ല ഭരണകൂടം. ഈ വർഷം തിരുവനന്തപുരം ജില്ലയിൽ പോലീസിന്റെ 23 ശുപാർശകളിൽ കാപ്പാ നിയമം 3(1) പ്രകാരം കരുതൽ തടങ്കലിന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി മേഖലയിൽ എട്ടുപേർക്ക് എതിരെയും റൂറൽ മേഖലയിൽ 15 പേർക്ക് എതിരെയും ഉത്തരവ് പുറപ്പെടുവിച്ചു. 5 ശുപാർശകൾ മാത്രമാണ് ഇതുവരെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളിയത്. തിരുവനന്തപുരം സിറ്റി മേഖലയിൽ 3 ശുപാർശകളും റൂറൽ മേഖലയിൽ രണ്ട് ശുപാർശകളുമാണ് തള്ളിയത്. പോലീസിന്റെ 27 ശുപാർശകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സിറ്റി മേഖലയിൽ ഒമ്പതും റൂറൽ മേഖലയിൽ18 ശുപാർശകളും ഇതിൽ ഉൾപ്പെടുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp