spot_imgspot_img

ഇൻസ്റ്റഗ്രാം റീൽസ്, നൃത്ത മത്സരവുമായി ഹാങ്ങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്; വിജയികൾക്ക് സ്വാസികയ്ക്കൊപ്പം വേദി പങ്കിടാം

Date:

spot_img

കോട്ടയം: ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഇൻസ്റ്റഗ്രാം റീൽസ് , നൃത്ത മത്സരവുമായി ഏറ്റുമാനൂർ പാറോച്ചിലിലെ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്. ഡാൻസ് കോമ്പറ്റീഷനും, ഇൻസ്റ്റാ റീൽ മത്സരവുമാണ് ഉദ്ഘാടന ദിവസത്തിലേയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ഉദ്ഘാടന ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും, വിജയിക്കുന്നവർക്ക് സ്വാസികയ്‌ക്കൊപ്പം വേദി പങ്കിടുന്നതിനുള്ള അവസരവും ഒരുക്കും. കോട്ടയത്തെ കലാകാരന്മാരായ യുവതി യുവാക്കൾക്കാണ് ആഘോഷത്തോടെ പരിപാടികളുടെ ഭാഗമായി വേദിയൊരുങ്ങുന്നത്. ഏപ്രിൽ അഞ്ച് ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുക. നടി സ്വാസികയും, നടൻ പ്രശാന്തും പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും.

റീൽ മത്സരങ്ങളുടെ നിബന്ധനകൾ ഇങ്ങനെ

  • സിനിമകളിലെ ഫുഡുമായി ബന്ധപ്പെട്ട് കണ്ടന്റുകൾ ഉൾപ്പെടുത്തിയവയാകണം റീൽസുകൾ.
  • വീഡിയോകൾ അറുപത് സെക്കൻഡിലധികം കൂടരുത്
  • മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു പ്രായപരിധിയില്ല
  • വ്യക്തികൾക്കും, മൂന്നു പേരിൽ അധികമില്ലാത്ത ഗ്രൂപ്പുകൾക്കും റീൽസ് മത്സരത്തിൽ പങ്കെടുക്കാം.
  • വ്യക്തികളുടെ പബ്ലിക്ക് അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കുന്ന റീൽസുകൾ @hangoutstreetfoodhub എന്ന ഇൻസ്റ്റാഗ്രാം പേജിൽ ടാഗ് ചെയ്യാം.
  • മത്സരത്തിൽ പങ്കെടുക്കുന്നവർ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബിന്റെ ഇൻസ്റ്റഗ്രാം പേജ് നിർബന്ധമായും ഫോളോ ചെയ്യണം.
  • മത്സരത്തിലെ വിജയികളെ ഏപ്രിൽ ഒൻപതിന് നടക്കുന്ന ഉത്ഘാടന വേദിയിൽ പ്രഖ്യാപിക്കും.

ഡാൻസ് കോമ്പറ്റീഷൻ നിബന്ധനകൾ

  • രണ്ടോ മൂന്നോ മിറ്റിൽ തീരുന്ന നൃത്ത വീഡിയോകൾ പരിഗണിക്കും. സമയം കൂടിയാൽ നെഗറ്റീവ് പോയിന്റ്‌സായി പരിഗണിക്കും.
  • പങ്കെടുക്കുന്നവർ ഇതിനായുള്ള പാട്ട് പെൻഡ്രൈവിലാക്കി വേണം എത്തിക്കാൻ.
  • ഡാൻസിന്റെ കോസ്റ്റിയൂമും, വൈറൽ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാകും ജഡ്ജ് ചെയ്യപ്പെടുക.
  • തീപ്പെട്ടിയോ, മെഴുകുതിരിയോ അപകടകരമായ വസ്തുക്കളോ നൃത്തത്തിന്റെ ഭാഗമായി സ്‌റ്റേജിൽ പ്രദർശിപ്പിക്കാൻ പാടുള്ളതല്ല.
  • പാട്ട് സിലക്ട് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം പാർട്ടിസിപ്പൻസിന്റെ കയ്യിലാണ്.
  • വിധി കർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചുമട്ടുതൊഴിലാളി മേഖല സംരക്ഷിക്കുക: കഴക്കൂട്ടം ഉപസമിതി ഓഫീസിന് മുന്നിൽ സമരവുമായി ചുമട്ടുതൊഴിലാളികൾ

തിരുവനന്തപുരം: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളികൾ സത്യാഗ്രഹം സംഘടിപ്പിച്ചു. കഴക്കൂട്ടം ഉപസമിതി...

പോത്തന്‍കോട് – മംഗലപുരം റോഡ്: 37 കോടിയുടെ നിര്‍മ്മാണ ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചു : മന്ത്രി ജി.ആര്‍.അനില്‍

പോത്തന്‍കോട് : നെടുമങ്ങാട് - മംഗലപുരം റോഡ് വികസനത്തിന്റെ ഭാഗമായ പോത്തൻകോട്...

ഏഷ്യാ കപ്പ്‌ അണ്ടർ-19 ടീമിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ

ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര്‍...

കൂച്ച് ബെഹാറില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന് സെഞ്ച്വറി; കേരളത്തിന് ലീഡ്

തിരുവനന്തപുരം: കേരളത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ...
Telegram
WhatsApp