spot_imgspot_img

ജനദ്രോഹം മാത്രം അജണ്ടയാക്കി ഇടതു സര്‍ക്കാരിന്റെ തുടര്‍ ഭരണം; റോയ് അറയ്ക്കല്‍

Date:

spot_img

തിരുവനന്തപുരം: ജനങ്ങളെ ദ്രോഹിക്കല്‍ മാത്രം അജണ്ടയാക്കിയാണ് ഇടതു സര്‍ക്കാരിന്റെ തുടര്‍ഭരണം മുന്നോട്ടുപോകുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ബജറ്റ് നിര്‍ദ്ദേശങ്ങളിലൂടെ അടിച്ചേല്‍പ്പിച്ച നികുതി ഭാരം പ്രാബല്യത്തില്‍ വന്നതോടെ സര്‍വമേഖലയിലും നേരിടുന്ന വിലക്കയറ്റത്തില്‍ പൊതുജനം വീര്‍പ്പുമുട്ടുകയാണ്. അതിനിടെ കാലിയായ ഖജനാവ് നികത്താന്‍ വായ്പയെടുത്തും നികുതി ഭാരം അടിച്ചേല്‍പ്പിച്ചും മുമ്പോട്ടുപോകുന്ന സര്‍ക്കാര്‍ ആ തുകയില്‍ നിന്നു പോലും ഭരണ വാര്‍ഷികം ആഘോഷിക്കാന്‍ ചെലവഴിക്കാനുള്ള തീരുമാനം പിച്ച ചട്ടിയില്‍ കൈയിട്ടു വാരുന്നതിനു തുല്യമാണ്. ജനദ്രോഹം മറച്ചു പിടിക്കാന്‍ ഇല്ലാത്ത വികസന വായ്ത്താരി പാടി പ്രചാരണ മാമാങ്കവും പ്രദര്‍ശന മേളകളും നടത്താനുള്ള നീക്കം പൊറുതി മുട്ടിയ ജനങ്ങളെ വീണ്ടും അവഹേളിക്കലാണ്.

ചങ്ങാത്ത മുതലാളിമാരെ സഹായിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്നതിനു പുറമേയാണ് സാമൂഹിക സുരക്ഷയുടെ പേരില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് കൂടി സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. ഇന്ധനവില വര്‍ധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടേതടക്കം വില ക്രമാതീതമായി വര്‍ധിക്കുകയാണ്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ആനുപാതികമായി രജിസ്ട്രേഷന്‍ ഫീസും ഉയരും. വാഹന വിലയും കൂട്ടിയിരിക്കുകയാണ്. റോഡ് സുരക്ഷാ സെസ് ഇരട്ടിയാക്കി. ബജറ്റിനുമുമ്പേതന്നെ, വെള്ളക്കരവും ഉയര്‍ത്തി. വൈദ്യുതി നിരക്കും വര്‍ധിപ്പിച്ചിരിക്കുന്നു. പാറയും മണലുമടക്കം, ഖനനം ചെയ്തെടുക്കുന്ന നിര്‍മാണ വസ്തുക്കളുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

വിലക്കയറ്റത്തോടൊപ്പം സംസ്ഥാനത്തെ നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭിക്കാനും ഇത് ഇടയാക്കും. കൂടാതെ ഇത് വലിയ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കും. 3000 കോടി രൂപയോളം നേരിട്ടും 1000 കോടി തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും അധികമായി സമാഹരിച്ച് സര്‍ക്കാറിന്റെ ധനപ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജനജീവിതം ദുസ്സഹമാക്കി നികുതി വര്‍ധന നടപ്പാക്കിയിരിക്കുന്നത്.

കേരളത്തിന്റെ റവന്യൂ കുടിശ്ശിക 21,000 കോടിയിലധികം രൂപയാണ്. ഇത് യഥാസമയം പിരിച്ചെടുക്കുന്നതിനു പകരം ജനങ്ങളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിച്ച് നടുവൊടിക്കുകയാണ് ഇടതു സര്‍ക്കാര്‍. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങളും കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതവും മൂലം നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത ജനങ്ങളെയാണ് നികുതിയുടെ പേരില്‍ സര്‍ക്കാര്‍ കൊള്ളയടിക്കുന്നത്. ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ പൊതുസമൂഹം കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്നും റോയ് അറയ്ക്കല്‍ അഭ്യര്‍ഥിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp