spot_imgspot_img

മസാജ് തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ ഒഴിവ്

Date:

വർക്കല: വർക്കല ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മസാജ് തെറാപിസ്റ്റ് തസ്തികയിൽ നാല് (പുരുഷന്മാർ -2, സ്ത്രീകൾ-2) ഒഴിവുകളാണുള്ളത്. കേരളത്തിലെ അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തെ മസാജ് തെറാപി സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ ആയുർവേദ തെറാപിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ രണ്ട് (പുരുഷൻ-1, സ്ത്രീ-1) ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വർക്കല നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. മസാജ് തെറാപിസ്റ്റ് തസ്തികയിൽ ഏപ്രിൽ 13 രാവിലെ 10നും മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...

ഡിഫറന്റ് ആര്‍ട് സെന്ററിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ പാര്‍ലമെന്ററി കമ്മിറ്റിയുടെ പ്രശംസ

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്...
Telegram
WhatsApp