spot_imgspot_img

മാനസിക നിലതെറ്റിയും വൃത്തിഹീനമായും അലഞ്ഞു നടക്കുന്നവരെ പുനനരധിവസിപ്പിക്കാൻ മൂന്ന് ദിന യജ്ഞവുമായി സാമൂഹിക പ്രവർത്തകർ

Date:

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളായ സെക്രട്ടറിയറ്റ് പരിസരം, തമ്പാനൂർ പരിസരം, ബേക്കറി ജംങ്‌ഷന്‍, മനോരമ ജംങ്‌ഷന്‍ പരിസരം, കെ എസ് ആർ ടി സി/ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ ഇടങ്ങളിൽ മാനസിക നിലതെറ്റിയും വൃത്തിഹീനമായും അലഞ്ഞു നടക്കുന്നവരെ പുനനരധിവസിപ്പികുന്നതിൻ്റെ ഭാഗമായി നടത്തുന്ന മൂന്ന് ദിന യജ്ഞം ആരംഭിച്ചു. പരിപാടിയുടെ ഉൽഘാടനം അഡീഷണൽ റൂറൽ എസ് പി എം. കേ സുൽഫിക്കർ നിർവഹിച്ചു.

തെരുവിൽ അന്തിയുറങ്ങുന്നവരെ പുനരധിവസിപ്പിക്കുന്നതിന്നു വേണ്ടി മുടിവെട്ടി കുളിപ്പിച്ച്, വ്യക്തി ശുചിത്വം വരുത്തി. ഇതിനായി പുലർച്ചെ അഞ്ചു മണിക്ക് തന്നെ തെരുവോരം എൻജിഒ പ്രവർത്തകരും മറ്റു സാമൂഹിക പ്രവർത്തകരും ഇറങ്ങിത്തിരിച്ചു. കണ്ടെത്തിയ മുപതിനോളം പേരിൽ പലരും വർഷങ്ങളായി കുളികാതെയും നനകാതെയും ശരീരത്തിൽ വ്രണങ്ങളോട് കൂടി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലും ആയിരുന്നു.

ഇക്കൂട്ടത്തിൽ മൂന്ന് പേർ അനാഥാശ്രമത്തിലേക് മാറാൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് അവരെ കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് മാറ്റി. വീട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹം പ്രകടിപ്പിച്ചവരെ യാത്രാക്കൂലി നൽകി അയക്കുകയും ചെയ്തു. പുനരധിവാസ പരിപാടി നാളെയും തുടരും.

കോവിഡിന് ശേഷം തെരുവിൽ കഴിയുന്നവരിൽ പലർക്കും രോഗം ബാധിച്ചിട്ടുണ്ട് എന്നൊരു ധാരണ സമൂഹത്തിൽ പൊതുവേ നിലനിൽക്കുന്നുണ്ട്. പല കാരണവശാൽ തെരുവിൽ എത്തപെട്ട ഇവർ ഒറ്റപ്പെടേണ്ടവരല്ല മറിച്ച് നമ്മോടൊപ്പം ചേർത്ത് നിർത്തേണ്ടവരാണെന്ന സന്ദേശം എത്തികുവാനാണ് ഈ എളിയ ശ്രമം. മഹനീയമായ ഈ ഉദ്യമത്തിൽ പങ്കാളികാളയവർ തെരുവോരം മുരുകൻ, തിരുവനന്തപുരം റീജണൽ എസ് പി, ഇൻസ്പെക്ടർ ഓഫ് പോലീസ് തമ്പാനൂർ പ്രകാശ് ആറ്, പാലക്കാട് എ എസ് ഐ റീന ജീവൻ, ബോംബേ ജോസ്, സാമൂഹിക പ്രവർത്തകനും ബ്ലോഗ്ഗറുമായ മുകേഷ് എം നായർ, ഷിജു അബൂബക്കർ, ജീവൻ ആറ് പി, വിനയ ചന്ദ്രൻ, ഷീജ, അഡ്വക്കേറ്റ് നൗഫൽ, കൊല്ലം ഗണേഷ്, നെയ്യാറ്റിൻകര സുരേഷ്, നിസ കഴകൂട്ടം, ജോണ്ണി തിരുവനന്തപുരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp