spot_imgspot_imgspot_img

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം

Date:

തൊടുപുഴ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ വീണ്ടും ലൈംഗിക ആക്രമണം. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം ഉണ്ടായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മുസമ്മിലാണ് ലൈംഗികാതിക്രമം നടത്തിയത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ബസിൽ കയറിയത് മൂവാറ്റുപുഴയിൽ നിന്നാണ്.

വാഴക്കുളത്ത് വെച്ചാണ് യാത്രക്കാരി ലൈംഗികാതിക്രമത്തെ കുറിച്ച് പരാതി നൽകുന്നത്. യുവതിയുടെ തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌. എന്നാൽ താൻ യുവതിയോട് അത്തരത്തിൽ പെരുമാറിയിട്ടില്ല എന്നാണ് പ്രതി ആവ‍ര്‍ത്തിച്ചു പറയുന്നത്. ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ലഹരിക്കെതിരെ ജാഗ്രതയും പഠനോത്സവവും ഒരുക്കി നെറ്റ് സോൺ മാതൃകയായി

ബസ്സുകളിൽ വച്ച് സ്ത്രീകളോടുള്ള അതിക്രമം ഇപ്പോൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ബസിൽ വച്ച് യാത്രക്കാരിയോട് മര്യാദയായി പെരുമാറിയ വ്യക്തിയെ നാട്ടുകാരാണ് കഴിഞ്ഞദിവസം പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും പൂവാറിലേക്ക് പോയ ബസിലായിരുന്നു സംഭവം.സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ് പരാതിക്കാരിയായ യുവതി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp