spot_imgspot_img

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

Date:

spot_img

തിരുവനന്തപുരം: ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഴക്കാലത്ത് ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങൾ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എ, സി തുടങ്ങിയവ പടരാൻ സാദ്ധ്യത കൂടുതലാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക. കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക. കിണറിന് ചുറ്റുമതിൽ കെട്ടുക. രണ്ടാഴ്ച്ചയിലൊരിക്കൽ കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. ചെറുതും വലുതുമായ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പാക്കുക. പുറത്തു പോകുമ്പോൾ തിളപ്പിച്ചാറിയ ജലം കൈയിൽ കരുതുക. വഴിയോര കച്ചവട സ്ഥാപനങ്ങളിൽ നിന്നും തുറന്നു വച്ചിരിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കിയതുമായ ഭക്ഷണ -പാനീയങ്ങൾ കഴിക്കരുത് .

പഴകിയതും മലിനമായതുമായ ആഹാരം ഒഴിവാക്കുക. പഴവർഗ്ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
ആഹാരം പാകം ചെയ്യുന്നതിന് മുമ്പും
ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. കൈയിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കുഞ്ഞുങ്ങളുടെ നഖം വെട്ടി കൊടുക്കുക. മലവിസർജ്ജനത്തിന് ശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. തുറസായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തരുത്. വീടും പരിസരപ്രദേശവും ശുചിയായി സൂക്ഷിക്കുക. ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും ശരിയായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുക. പൊതു ടാപ്പുകളുടെയും കിണറുകളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കണം. രോഗലക്ഷണങ്ങൾ പ്രകടനമായാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയംചികിത്സ പാടില്ലെന്നും ഡിഎംഒ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കായലിൽ മാലിന്യപ്പൊതി; എം ജി ശ്രീകുമാറിന് 25000 രൂപ പിഴ

എറണാകുളം: കൊച്ചി കായലിൽ മാലിന്യപ്പൊതി വലിച്ചെറിയുന്ന ദൃഷ്ടങ്ങൾ പുറത്ത് വന്നതിന് പിന്നാലെ...

സായ് എൽഎൻസിപിഇയിൽ ഒന്നാം അന്താരാഷ്ട്ര സ്ട്രെങ്ത് & കണ്ടീഷനിംഗ് കോഴ്സ് വിജയകരമായി നടത്തി

തിരുവനന്തപുരം: അത്ല റ്റിക്ക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സായ്‌യുമായി സഹകരിച്ച്, ആർഇസി...

കുട്ടികളോടൊപ്പം പാട്ടുപാടിയും ഡ്രംസെ​റ്റിൽ താളവിസ്മയം തീർത്തു മന്ത്റി രാമചന്ദ്രൻ കടന്നപ്പള്ളി

കഴക്കൂട്ടം:  ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികളോടൊപ്പം പാട്ടുപാടിയും ഡ്രംസെ​റ്റിൽ താളവിസ്മയം തീർത്തും വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച്...

സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.വഖ്‌ഫ് നിയമഭേദഗതി ബില്ല്: മുസ്‌ലിങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള സംഘ്പരിവാർ പദ്ധതി – വെൽഫെയർ പാർട്ടി

ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിൻ്റെ സ്വത്ത് പിടിച്ചെടുക്കുന്നതിനുള്ള സംഘ്പരിവാർ ഭരണകൂടത്തിന്റെ വംശീയ പദ്ധതിയുടെ...
Telegram
WhatsApp