തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ട്രാഫികിൽ സേവനം ചെയ്യുന്ന പോലീസ്~ഉദ്യോഗസ്ഥർക്കായി മഴക്കോട്ടുകൾ വിതരണം ചെയ്ത് കിംസ്ഹെൽത്ത് കാൻസർ സെന്റർ. തിരുവനന്തപുരം കിംസ്ഹെൽത്തിൽ വച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള, ഡപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ലോ & ഓർഡർ ആൻഡ് ട്രാഫിക് അജിത് വി. ഐപിഎസിന് 430 മഴക്കോട്ടുകൾ കൈമാറി. പ്രതികൂല കാലാവസ്ഥയിലും അർപ്പണമനോഭാവത്തോടെ സേവനം ചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കുള്ള ആദരസൂചകമായാണ് മഴക്കോട്ടുകൾ വിതരണം ചെയ്തത്.
ആവശ്യക്കാരിലേക്ക് സഹായമെത്തിക്കാൻ പ്രതിബദ്ധതയുള്ളൊരു സ്ഥാപനമെന്ന നിലയിൽ ഇത്തരം ഇടപെടലുകൾ തുടരാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കിംസ്ഹെൽത്ത് ക്യാൻസർ സെൻ്റർ ആൻഡ് സിഎസ്ആർ സിഇഓ രശ്മി ആയിഷാ പറഞ്ഞു. തങ്ങളുടെ നിസ്വാർത്ഥസേവനത്തിന് തിരുവനന്തപുരം നോർത്ത് എസിപി നിയാസ് പി, സൗത്ത് എസിപി ഷീൻ തറയിൽ എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
കിംസ്ഹെൽത്ത് എമർജൻസി മെഡിസിൻ വിഭാഗം, ഫാമിലി മെഡിസിൻ ആൻഡ് ഫാർമസി സർവീസസ് ഡയറക്ടർ ഡോ. സുഹ്റ പി.എം, ക്ലിനിക്കൽ ഡയറക്ടർ ഡോ. ബി രാജൻ, സൈബർ പോലീസ് സബ് ഡിവിഷൻ അസിസ്റ്റൻ്റ് കമ്മീഷണർ ഹരി സി.എസ്, സബ് ഇൻസ്പെക്ടർമാരായ ജയപ്രകാശ് (ചീറ്റാ പട്രോൾ ഓഫീസർ), സജി കുമാർ (അഡ്മിനിസ്ട്രേഷൻ)എന്നിവരും ചടങ്ങിൽ പങ്കെടുത്തു.