spot_imgspot_img

മഹാരാജാസ് കോളേജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കണം; സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യു ജി സിക്കും ഗവണർക്കും നിവേദനം നൽകി

Date:

spot_img

തിരുവനന്തപുരം: എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എറണാകുളം മഹാരാജാസ് കോളേജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യു ജി സിക്കും ഗവർണർക്കും നിവേദനം നൽകി.

കോളേജിലെ ഒരു വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും, വിദ്യാർത്ഥി സംഘടന നേതാക്കളുടെയും നിയന്ത്രണത്തിൻ കീഴിലാണ് കോളേജിന്റെ ഭരണവും പരീക്ഷ നടത്തിപ്പ് ഉൾപ്പെടെയുള്ള അക്കാദമിക പ്രവർത്തനങ്ങളും നടക്കുന്നതെന്നതിന്റെ തെളിവാണ് കോളേജിൽ ഈ അടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ.

ജയിലിൽ കഴിഞ്ഞ വിദ്യാർഥി സംഘടനാ നേതാവിന് പരോൾ ലഭിക്കാൻ കോടതിയിൽ ഹാൾ ടിക്കറ്റ് ഹാജരാക്കേണ്ടി യിരുന്നത് കൊണ്ട് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നതാ യും, ഗസ്റ്റ്‌ അധ്യാപികയുടെ സർട്ടിഫിക്കറ്റിനുപയോഗിച്ച ലെറ്റർപാഡും, സീലും ഒപ്പും കോളേജിന്റെതായിരുന്നുവെന്നും അറിയുന്നു.

പട്ടികജാതി സംവരണം അട്ടിമറിച്ച് വനിത നേതാവിന് സംസ്കൃത സർവ്വകലാശാലയിൽ PhD പ്രവേശനം നൽകിയ മുൻ വിസി, UGC ചട്ടത്തിൽ പട്ടിക ജാതി സംവരണം അനുവദിച്ചിട്ടില്ലെന്ന ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് വസ്തുത വിരുദ്ധമാണെന്നും യൂണിവേഴ്സിറ്റി ചട്ടത്തിൽ പട്ടിക ജാതി ഒഴിവുകൾ പ്രത്യേക വിജ്ഞാപനം ചെയ്ത് നികത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സമിതി അവകാശപെട്ടു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ആസൂത്രിതമായ തട്ടിപ്പുകളെക്കുറിച്ചു് സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവണം.

ഓട്ടോമസ് പദവി നൽകേണ്ട നിലയിലേക്ക് നമ്മുടെ പൊതു സമൂഹം ഉയർന്നിട്ടില്ല എന്നതുകൊണ്ട് ഭാവിയിലും ഇത്തരത്തിലുള്ള ക്രമക്കേടുകൾ വ്യാപകമാകാൻ സാധ്യത കൂടുതലാണ്.

നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പഴക്കം ഈ കോളേജിന്റെ ആട്ടൊണമസ് പദവി പിൻവലിച്ച് പരീക്ഷ നടത്തിപ്പുൾപ്പെടെയുള്ള ചുമതല എം.ജി സർവകലാശാല യുടെ നിയന്ത്രണത്തിലാ ക്കണമെന്ന ആവശ്യമാണ് സമിതി ഉന്നയിച്ചിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp