തിരുവനന്തപുരം: വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയുടെ പതിനാറാംഘട്ടം സംസ്ഥാന സംഗമം 2023 ജൂൺ പത്തിന് തിതിരുവനന്തപുരത്ത് വച്ച് നടക്കും.
മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ
സംബന്ധിക്കുന്നതാണ്. വിവിധ വിഷയങ്ങളിലെ ചർച്ചകളും ക്ലാസ്സുകളും
പഠിതാക്കളുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും ഉൾപ്പെടെയുള്ള വിവിധ പരിപാടികളോടെ
നടക്കുന്നതാണ്.
തിരുവനന്തപുരം ഇസ്‌ലാഹീ സെൻ്ററിൽ നടന്ന യോഗത്തിൽ നാസർ കടയറ മുഖ്യരക്ഷാധികാരി
ആയി വെളിച്ചം സംഗമത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. എംകെ ശാക്കിർ,സലിം കരുനാഗപ്പള്ളി, ഡോക്ടർ എം സൈനുദ്ദീൻ, എ.പി നൗഷാദ്, (രക്ഷാധികാരികൾ ) .
എം പി അബ്ദുൽ കരീംസുല്ലമി( ചെയർമാൻ), നാസിറുദ്ദീൻഫാറൂഖി( വർക്കിംഗ് ചെയർമാൻ)ഡോ
അൻവർ സാദത്ത്( ജനറൽ കൺവീനർ ), യാസർ സുല്ലമി( കൺവീനർ)പി കെ കരീം,ഷാജഹാൻ ഫാറൂഖി,അഷറഫ് മഞ്ഞപ്പാറ,നാസർ സലഫി,( വൈസ് ചെയർമാൻമാർ) അയ്യൂബ്
എടവനക്കാട് , അനീസ്. സി എ, നൂറാ വാഹിദ, നവീർ ഇഹ്സാൻ( ജോ: കൺവീനർമാർ)
തുടങ്ങിയവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിക്കുകയുണ്ടായി.
തിരുവനന്തപുരത്ത് ഇസ്ലാഹി സെന്ററിൽ ചേർന്ന യോഗത്തിൽ അബ്ദുൽ കരീം സുല്ലമി, ടി പി ഹുസൈൻ കോയ അയ്യൂബ് എടവനക്കാട്. നാസിറുദ്ദീൻ ഫാറൂഖി, പികെ കരീം,
,ഡോക്ടർ.എം സൈനുദ്ദീൻ,അനീസ്.സി എ, ഷാഫി ആറ്റിങ്ങൽ, നസീർ വള്ളക്കടവ്, യാസ്മിൻ തുടങ്ങിയവർ സംസാരിച്ചു.