spot_imgspot_img

പെരുമാതുറ പഞ്ചായത്ത് : മുസ്ലിം ലീഗ് പ്രക്ഷോഭ കൺവെൻഷൻ വിളിച്ചു കൂട്ടും

Date:

ചിറയിൻകീഴ്: മുതലപ്പൊഴിയോട് ചേർന്നു കിടക്കുന്ന തീരദേശ വാർഡുകൾ ഉൾപ്പെടുത്തി പെരുമാതുറ ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ടു സമര പരിപാടികളുടെ ഭാഗമായി ജൂലൈ 1 ന് പെരുമാതുറയിൽ പ്രക്ഷോഭ കൺവെൺഷൻ വിളിച്ചു കൂട്ടാൻ പുതുകുറിച്ചിയിൽ ചേർന്ന മുസ്ലിം ലീഗ് പെരുമാതുറ ശാക്തീകരണ പ്രവർത്തക സമ്മേളനം തീരുമാനിച്ചു. യുഡിഎഫ് ഭരണത്തില്‍ പെരുമാതുറ ഉള്‍പ്പെടെയുള്ള പുതിയ പഞ്ചായത്തുകളുടെ പ്രഖ്യാപനം നടന്നെങ്കിലും നടപടി ക്രമങ്ങള്‍ പുരോഗമിക്കവേ ഹൈക്കോടതി ഇടപെട്ട് തീരുമാനം റദ്ദാക്കുകയായിരുന്നു. പഞ്ചായത്ത് രൂപീകരിക്കണമെന്ന ജനകീയ ആവശ്യം നേടിയെടുക്കുന്നതു വരെ മുസ്ലിം ലീഗ് പ്രക്ഷോഭ പരിപാടിക്കൊരുങ്ങുന്നതിൻ്റെ ഭാഗമായാണ് കൺവേൻഷൻ സംഘടിപ്പിക്കുന്നത്.

മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി നിസ്സാർ മുഹമ്മദ് സുൽഫി ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ ഷഹീർ ജി അഹമ്മദ്, എസ്. എ വാഹിദ്, എം.എച്ച് ഹുമയൂൺ കബീർ, കർഷക സംഘം ജില്ലാ പ്രസിഡൻ്റ് മൺവിള സൈനുദ്ദീൻ, മണ്ഡലം ഭാരവാഹികളായ എം. എസ് കമാലുദ്ദീൻ, വഹാബ് കിഴുവിലം, നവാസ് മാടൻ വിള, റംസി അഹമ്മദ്, അൻസർ പെരുമാതുറ, അഷറഫ് കൊട്ടാരംതുരുത്ത്, എന്നിവർ പ്രസംഗിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp