തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്രചുഴലിക്കാറ്റായി ബിപോർജോയ് സ്ഥിതിചെയ്യുന്നു. വടക്ക് -വടക്ക്കിഴക്ക് ദിശയിൽ സൗരാഷ്ട്ര കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവി (ഗുജറാത്ത്) ക്കും കറാച്ചിക്കും ഇടയിൽ ജാഖു പോർട്ടിനു സമീപം നാളെ വൈകുന്നേരത്തോടെ (ജൂൺ 15) പരമാവധി 150 കി.മി വേഗതയിൽ അതിതീവ്രചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.