spot_imgspot_imgspot_img

ഗൃഹനാഥൻ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ

Date:

കഴക്കൂട്ടം: ഗൃഹനാഥൻ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ. മുഗലപുരം ശാസ്തവട്ടം ശാന്തിനഗർ ചോതിയിൽ രാജു (62) വിനെയാണ് ഇന്നലെ രാവിലെ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്.

വീട്ടിനോടുചേർന്ന കടയ്ക്കു മുന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം.
കാർഡ് ബോർഡ് പെട്ടികളും മറ്റും മൃതദേഹത്തിനു ചുറ്റും കത്തിയ നിലയിലായിരുന്നു.
ഭാര്യയുമായി പിണക്കത്തിലായ ഇയാൾ കടയോടു ചേർന്ന ചായ്പ്പിലാണ് താമസം.
രാവിലെ വീട്ടിനു പുറത്തിറങ്ങിയ ഇയാളുടെ ഭാര്യ ഷീലയാണ് കത്തിക്കരിഞ്ഞ നിലയിൽ രാജുവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ വിളിച്ചറിയിച്ച് മംഗലപുരം പോലീസ് സ്ഥലത്തെത്തി.

അസ്വാഭാവിക മരണത്തിന് മംഗലപുരം പോലീസ് കേസെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് മംഗലാപുരം പോലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp