spot_imgspot_imgspot_img

ജൂൺ 23 വരെ ഹാജരാവാനാവില്ലെന്ന് സുധാകരൻ

Date:

തിരുവനന്തപുരം: ജൂൺ 23 വരെ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

സുധാകരന്‍റെ അഭിഭാഷകർ അദ്ദേഹത്തിന് ഹാജരാവാനാവാൻ അസൗകര്യമുണ്ടെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. കേസിൽ പ്രതി ചേർത്തതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമാവും.

കെ. സുധാകരൻ ഒരാഴ്ചത്തെ സാവകാശമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും മറ്റ് ചില നിശ്ചയിച്ച പരിപാടികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ തീയതിയറിയിച്ചുള്ള നോട്ടീസ് അയക്കുന്നതുമായി സംബന്ധിച്ച നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ക്രൈംബ്രാഞ്ച് ആദ്യം ജൂൺ 14 ഹാജരാവാനാണ് സുധാകരന് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഹാജരാവാനാവില്ലെന്ന് സുധാകരൻ നിലപാടറിയിച്ചതിനെ തുടർന്ന് ജൂൺ 23 ലേക്ക് നോട്ടീസ് നൽകുകയായിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp