spot_imgspot_img

മൻസൂണും കുട്ടികളും- ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി വേറിട്ട പഠനപരിപോഷണ പരിപാടിയുമായി എസ് എസ് കെ.

Date:

spot_img
ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് വേറിട്ട പഠനപരിപാടിയുമായി സമഗ്ര ശിക്ഷാ കേരള. 2022-23 ൽ കേരളത്തിലെ 256 വിദ്യാലയങ്ങളിൽ കേരള സ്കൂൾ വെതർ സ്റ്റേഷൻ എന്നപേരിൽ കാലാവസ്ഥ നിലയങ്ങൾ സ്ഥാപിച്ചു. ദൂമിശാസ്ത്രം ഐശ്ചികമായുള്ള ഹയർ സെക്കന്ററി സ്കുകളിലാണ് ഇവ സ്ഥാപിച്ചത്. ഈ പദ്ധതിയുടെ തുടർച്ചയായി ഈ വർഷം ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് *മൺസൂണും കുട്യോളും*  ഈ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന 34 സ്കുളുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കാര്യവട്ടം തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ശില്പശാല കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ പ്രഫസർ ഡോ. കെ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ രാജീവ് പി. എൽ അധ്യക്ഷനായ യോഗത്തിൽ ssk തിരുവനന്തപുരം DPC ശ്രീ എസ് ജവാദ് സ്വാഗതവും കണിയാപുരം  ബി പിസി ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. എസ് എസ് കെ സംസ്ഥാന കൺസൾട്ടന്റ് ശ്രീ എ കെ സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മൺസൂൺ മനുഷ്യ ജീവിതവും എന്ന വിഷയത്തിൽ ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രം സൈന്റിസ്റ്റ് ഡോ. രശ്മി ക്ലാസ് നയിച്ചു. കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിലെ വിവരങ്ങൾ ശേവരിക്കുന്നതിനായി എസ് എസ് കെ തയ്യാറാക്കിയ ദിനാവസ്ഥ രജിസ്റ്റർ ഡോ. മോഹൻ കുമാർ  പ്രകാശനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി സന്ധ്യ, പരിശീലകരായ ഡോ. ജയദേവൻ, ഡോ. ജാസ്സിം,ആശാദേവി രശ്മി എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp