പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എക്സൈസും, ആർ പി എഫ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 5.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് തൃശൂർ പനമ്പള്ളി സ്വദേശി സുഗതൻ എന്നയാളെ പിടികൂടി കഞ്ചാവ് കസ്റ്റഡിയിൽ എടുത്തത്. തൃശ്ശൂർ, മലപ്പുറം ഭാഗങ്ങളിൽ കഞ്ചാവ് കച്ചവടക്കാരുമായുള്ള നിരന്തര സമ്പർക്കമാണ് ഇയാളെ പിടികൂടാൻ എക്സൈസിനെ സഹായിച്ചത്.
പാലക്കാട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ രാജേഷ് നേതൃത്വം നൽകിയ പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി.എസ്, സുമേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. രജിത്ത്, അബ്ദുൾ ബഷീർ, എക്സൈസ് ഡ്രൈവർ വിഷ്ണു, ആർ പി എഫ് അസി. സബ് ഇൻസ്പെക്ടർ പി. ഷാജുകുമാർ, കോൺസ്റ്റബിൾ പി. ബി പ്രദീപ് എന്നിവർ പങ്കെടുത്തു.