spot_imgspot_img

നടന്‍ പൂജപ്പുര രവി അന്തരിച്ചു

Date:

തിരുവനന്തപുരം: നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. വേലുത്തമ്പി ദളവയാണ് ആദ്യ ചിത്രം. ഗപ്പിയാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം.

നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.600ൽ അധികം സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി.

മാധവൻ പിള്ളയുടെയും ഭവാനി അമ്മയുടെയും നാല് മക്കളിൽ മൂത്തമകനായി തിരുവനന്തപുരത്താണ് രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവിയുടെ ജനനം. ഭാര്യ- തങ്കമ്മ, മക്കൾ- ഹരി, ലക്ഷ്മി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ജീവനക്കാരന്...
Telegram
WhatsApp