spot_imgspot_img

പൊഴിയൂരിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ

Date:

പൊഴിയൂർ: വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ റെയിൽവേ,, പോസ്റ്റൽ വകുപ്പ്, എഫ്.സി.ഐ എന്നിവിടങ്ങളിൽ നിന്ന് തട്ടിപ്പു നടത്തിയ തമിഴ്നാട്, നാഗപട്ടണത്ത് കൊട്ടകം സ്വദേശി ഗിരീഷ് കുമാർ രാജ് (47 ) നെയാണ് പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കേരളത്തിലെ വിവിധ ജില്ലകളിലെ സ്ഥലങ്ങളിൽ നിന്നായി പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് പൊഴിയൂർ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 2022 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്.

ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശ അനുസരണം പൊഴിയൂർ എസ് എച്ച് ഒ സതികുമാറും എസ് ഐ രാജേഷ്, ശശികുമാരൻ , എന്നിവർ ചേർന്നാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp